സ്‌കൂളുകളിലെ നിര്‍ബന്ധിത യോഗ പരിശീലനം എതിര്‍ക്കുമെന്ന് ലീഗ്

Posted on: June 8, 2015 8:31 pm | Last updated: June 9, 2015 at 5:53 pm

e t muhammed basheerകോഴിക്കോട്: സ്‌കൂളുകളിലെ നിര്‍ബന്ധിത യോഗ പരിശീലനത്തെ എതിര്‍ക്കുമെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മതപരമായ ഒളിയജണ്ട വെച്ചാണ് സ്‌കൂളുകളില്‍ യോഗ പരിശീലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷതയെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

സി പി ഐക്ക് യു ഡി എഫിന്റെ വാതില്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ജൂണ്‍ 21ന് സ്‌കൂളുകളില്‍ യോഗ ദിനാചരനണത്തിന് ഒരുക്കങ്ങള്‍ നടക്കുന്നത്.