കീഴ്‌കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം: ഹൈക്കോടി

Posted on: June 8, 2015 6:49 pm | Last updated: June 9, 2015 at 5:53 pm

kerala high court picturesകൊച്ചി: കീഴ്‌കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് യാതൊരു തടസവുമില്ലെന്ന് ഹൈക്കോടതി. രഹസ്യ വിചാരണ നടക്കുന്ന കോടതികളില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് വിലക്കുള്ളത്. നിര്‍ദേശം മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും നടപടി ആവര്‍ത്തിക്കരുതെന്നും രജിസ്ട്രാര്‍ ജനറലിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കളമശേരി ഭൂമി തട്ടിപ്പ് കേസ് പരിഗണക്കവെ എറണാകുളം സി ജെ എം കോടതിയില്‍ നിന്ന് ഇന്ന് മാധ്യമങ്ങളെ പുറത്താക്കിയിരുന്നു. കോടതി നടപടികള്‍ എഴുതിയെടുക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും ഇറങ്ങിപ്പോവാന്‍ സി ജെ എം കെ എസ് അംബിക ആവശ്യപ്പെടുകയായിരുന്നു.