മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡിഗ്രി പ്രവേശനം ആരംഭിച്ചു

Posted on: June 8, 2015 5:58 pm | Last updated: June 8, 2015 at 5:58 pm

markaz garden poonurതാമരശ്ശേരി: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബി കോം ഡിഗ്രിയോടുകൂടെ മതപഠനവും കൂടി നല്‍കുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സാണ് സംവിധാനിച്ചിട്ടുള്ളത്.

ഇസ്ലാമിക് ഫൈനാന്‍സ് ആന്റ് മാനേജ്‌മെന്റ്, അറബി, ഉര്‍ദു, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രത്യേക ട്രെയിനിംഗ്, ബിസിനസ് സ്‌കില്‍ ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം, സിവില്‍ സര്‍വ്വീസ്, ക്യാറ്റ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം എന്നിവയും കോഴ്‌സിനോടു കൂടി സംവിധാനിച്ചിട്ടുണ്ട്. അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 13ന് മര്‍കസ് ഗാര്‍ഡന്‍ കാമ്പസില്‍ വെച്ച് നടക്കും. വിശദ വിവരങ്ങള്‍ക്ക് 09947681110, 08086365728 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.