മദ്രാസ് എെ എെ ടിയിലെ സംഘടനാ നിരോധനം പിന്‍വലിച്ചു

Posted on: June 7, 2015 8:33 pm | Last updated: June 8, 2015 at 6:41 pm

madras iitചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചതിന് മദ്രാസ് ഐ ഐ ടിയിലെ വിദ്യാര്‍ഥി സംഘടനക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളിന്റെ (എ പി എസ് സി) നിരോധനമാണ് പിന്‍വലിച്ചത്. ഐ ഐ ടി അധീകൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാറിന്റെ ചില നയങ്ങള്‍ക്കുമെതിരെ ദളിത് വിദ്യാര്‍ഥിക്കിടയില്‍ എ പി എസ് സി പ്രചാരണം നടത്തുന്നതായി അജ്ഞാത പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. എ പി എസ് സി ഭാരവാഹികള്‍ക്ക് മേയ് 24ന് അയച്ച ഇമെയിലില്‍ അംഗീകാരം റദ്ദാക്കുന്നതായി ഐ ഐ ടി അധികൃതര്‍ അറിയിക്കുകയായിരുന്നു.