ബാര്‍സലോണക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം

Posted on: June 7, 2015 10:15 am | Last updated: June 7, 2015 at 11:59 pm

barsa with champions trophyബെര്‍ലിന്‍: ലോകത്തെ ഏറ്റവും മൂര്‍ച്ചയേറിയ ആക്രമണ നിരയെ തളക്കാന്‍ യുവന്റസിന്റെ പ്രതിരോധ നിരക്കായില്ല. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബായ യുവന്റസിനെ പരാജയപ്പെടുത്തി സ്പാനിഷ് വമ്പന്‍മാരായ ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. ഇവാന്‍ റാക്കിട്ടിച്ച്, ലൂയി സുവാരസ്, നെയ്മര്‍ എന്നിവരാണ് ബാര്‍സലോണയുടെ ഗോളുകള്‍ നേടിയത്. സ്പാനിഷ് താരം മൊറാട്ടയാണ് യുവന്റസിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ആക്രമണ ഫുട്‌ബോളിന്റെ മിന്നുന്ന നിമിഷങ്ങളാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചത്. ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തോടെ സീസണില്‍ മൂന്നാമത്തെ കിരീടമാണ് ബാര്‍സയുടെ ഷോകെയ്‌സില്‍ എത്തുന്നത്.