Connect with us

National

കല്‍ക്കരി കേസ്: നവീന്‍ ജിന്‍ഡാലിനു വിദേശയാത്രയക്ക് കോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവുമായ നവീന്‍ ജിന്‍ഡാലിനു വിദേശയാത്രയ്ക്ക് കോടതി അനുവാദം നല്‍കി. കല്‍ക്കരി അഴിമതി കേസില്‍ പ്രതിയായ ജിന്‍ഡാല്‍ രാജ്യം വിടരുതെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ വ്യവസ്ഥയിലാണ് കോടതി ജാമ്യം നല്‍കിയിരുന്നത്.

എന്നാല്‍ ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാന്‍ അനുമതി തേടി ജിന്‍ഡാല്‍ വീണ്ടും കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച സിബിഐ പ്രത്യേക കോടതിയാണ് വിദേശയാത്രയ്ക്ക് അനുമതി നല്കിയത്. ജൂണ്‍ 14 മൂതല്‍ 29 വരെ വിദേശയാത്രയ്ക്കുള്ള അനുമതി.

---- facebook comment plugin here -----

Latest