കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted on: June 5, 2015 3:28 pm | Last updated: June 5, 2015 at 3:28 pm

monsoon_തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക്, മധ്യ അറബിക്കടല്‍, ലക്ഷദ്വീപ്, തെക്കന്‍ കര്‍ണാടക, തമിഴ്‌നാട്, ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ മധ്യ വടക്ക് കിഴക്ക് മേഖലകള്‍ എന്നിവിടങ്ങളിലാണ് കാലവര്‍ഷം എത്തിയതെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വൃത്തങ്ങള്‍ അറിയിച്ചു.

നാളെ രാവിലെ സംസ്ഥാനത്ത് ഉടനീളവും ലക്ഷദ്വീപിലും കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.