ലോകത്തെ ഏറ്റവും ജനകീയ നഗരങ്ങളില്‍ ലണ്ടന്‍ ഒന്നാമത്‌

Posted on: June 5, 2015 5:24 am | Last updated: June 5, 2015 at 12:24 am

ലണ്ടന്‍: ലോകത്തെ ഏറ്റവും ജനകീയമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനം ബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടന്‍ നഗരത്തിന്. 2015ല്‍ രണ്ട് കോടിയിലധികം സന്ദര്‍ശകര്‍ ലണ്ടനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനനുസരിച്ച് രാജ്യത്തിന് ലഭിക്കുന്ന വിവിധ വരുമാനങ്ങളില്‍ വന്‍ ഉയര്‍ച്ചയും ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ലണ്ടന്‍ നഗരത്തെ ഏറ്റവും ജനകീയമായ നഗരമായി പ്രഖ്യാപിക്കുന്നത്. തൊട്ടുപുറകില്‍ ബാങ്കോക്ക് നഗരവും പാരീസ് നഗരവും സ്ഥാനം പിടിക്കുന്നു. ദുബൈ, ഇസ്തംബൂള്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ക്വലാലംപൂര്‍, സിയോള്‍, ഹോങ്കോംഗ് എന്നീ നഗരങ്ങള്‍ യഥാക്രമം തൊട്ടുപിറകിലുണ്ട്.