കടകംപള്ളി ഭൂമി തട്ടിപ്പ്: സലീംരാജ് അധികാരദുര്‍വിനയോഗം നടത്തിയെന്ന് സിബിഐ

Posted on: June 4, 2015 12:45 pm | Last updated: June 4, 2015 at 10:59 pm
SHARE

saleemrajതിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലീം രാജ് അധികാരദുര്‍വിനയോഗം നടത്തിയെന്ന് സിബിഐ കണ്ടെത്തി. കേസിലെ മറ്റു പ്രതികളുമായി ഗുഢാലോചന നടത്തിയ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ വെച്ചായിരുന്നുവെന്നും സിബിഐയ്ക്ക് ബോധ്യപ്പെട്ടു.

സലീം രാജിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയാണ് വില്‍പ്പന കരാര്‍ തയാറാക്കിയത്. ആറു കരാറുകളില്‍ സലീമിന്റെ പേരുണ്ട്. കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കളമശേരി കേസിലും സലീം രാജിനെ പ്രതി ചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉന്നത തലത്തിലുള്ള ഗൂഢാലോചന ഭൂമി തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് സിബിഐയുടെ സംശയം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.