വിഴിഞ്ഞം: കേരളം തയ്യാറല്ലെങ്കില്‍ പദ്ധതി തമിഴ്‌നാടിനെന്ന് കേന്ദ്രം

Posted on: June 3, 2015 9:00 pm | Last updated: June 3, 2015 at 11:57 pm

gadkari 2മുംബൈ: വിഴിഞ്ഞം പദ്ധതി കേരളം ഏറ്റെടുത്തില്ലെങ്കില്‍ തമിഴ്‌നാടിന് നല്‍കുമെന്ന് കേന്ദ്രം. പദ്ധതിയുടെ പേരില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്നും പദ്ധതി നഷ്ടമായാല്‍ കേന്ദ്രത്തെ കുറ്റം പറയരുതെന്നും കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

തുറമുഖ പദ്ധതിക്കായി കുളച്ചലില്‍ സാധ്യതാ പഠനം തുടങ്ങിയിട്ടുണ്ട്. അഭിപ്രായ സമന്വയമില്ലെങ്കില്‍ പദ്ധതി നടപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.