കടകംപള്ളി ഭൂമി തട്ടിപ്പ്: സലീംരാജ് ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍

Posted on: June 3, 2015 2:14 pm | Last updated: June 4, 2015 at 12:45 pm

saleemrajതിരുവനന്തപുരം; കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സിബിഐ യൂനിറ്റാണ് അറസ്റ്റ് ചെയ്തത്. സലീംരാജ് ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്. കലക്ട്രേറ്റ് ജീവനക്കാരന്‍ ഉള്‍പ്പടെ അഞ്ചു പേരെ കൊച്ചിയില്‍ നിന്നാണ് പിടികൂടിയത്.

കുറ്റവാളിയാണെന്ന് കണ്ടത്‌കൊണ്ടാണ് സലീംരാജിനെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തമന്ത്രി രമേശ്‌ചെന്നിത്തല പറഞ്ഞു.