Connect with us

International

ഏഷ്യയില്‍ രണ്ടായിരമാണ്ടിനു ശേഷമുണ്ടായ പ്രധാന കടല്‍ദുരന്തങ്ങളുടെ നാള്‍വഴി

Published

|

Last Updated

മാര്‍ച്ച് 2015: മ്യാന്‍മറിലെ റാഖിനയില്‍ 200ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 61 മരണം
ഫെബ്രുവരി 2015: മധ്യബംഗ്ലാദേശില്‍ കടത്തുബോട്ട് മുങ്ങി 69 പേര്‍ മുങ്ങിമരിച്ചു
ജനുവരി 2015: ചൈനയിലെ യംഗ്ത്‌സെ നദിയില്‍ ടഗ്‌ബോട്ട് മുങ്ങി 22 മരണം.
ഒക്‌ടോബര്‍ 2014: ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയിലേക്കുള്ള യാത്രക്കിടെ വിവാഹപാര്‍ട്ടി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 17 പേര്‍ കൊല്ലപ്പെട്ടു.
ഏപ്രില്‍ 2014: ദക്ഷിണകൊറിയയില്‍ 476 സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സഞ്ചരിക്കുകയായിരുന്ന കടത്തുബോട്ട് മുങ്ങി 304 മരണം. ഈ ബോട്ടിന്റെ ക്യാപ്റ്റന് പിന്നീട് 36 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.
ആഗസ്റ്റ് 2013: ഫിലിപ്പൈന്‍സില്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് കടത്തുബോട്ട് മുങ്ങി 71 മരണം. 49 പേരെ കാണാതായി.
ജൂണ്‍ 2012: ഇന്തോനേഷ്യയില്‍ നിന്ന് അഭയാര്‍ഥികളുമായി പോയ ബോട്ട് വടക്കന്‍ ക്രിസ്ത്മസ് ദ്വീപിനടത്ത് മുങ്ങി 73 പേരെ കാണാതായി.
ഏപ്രില്‍ 2012: ഇന്ത്യയിലെ ആസാമില്‍ ബ്രഹ്മപുത്ര നദിയില്‍ ബോട്ട് മുങ്ങി 203 മരണം.
ജനുവരി 2009: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ കൊടുങ്കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് 235 പേര്‍ കൊല്ലപ്പെട്ടു.
ജൂണ്‍ 2008: ഫിലിപ്പൈന്‍സിലെ സിബുയാന്‍ ദ്വീപിനടത്തുവെച്ച് 850 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി. രക്ഷപ്പെട്ടത് ആകെ 57 പേര്‍ മാത്രമായിരുന്നു.
ഒക്‌ടോബര്‍ 2001: 421 യാത്രക്കാരുമായി സഞ്ചരിച്ച ഇന്തോനേഷ്യന്‍ മത്സ്യബന്ധനബോട്ട് ആസ്‌ത്രേലിയയില്‍ വെച്ച് മുങ്ങി 353 മരണം. ഇവരില്‍ 146 പേരും കുട്ടികളായിരുന്നു.

Latest