മാഗ്ഗി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്

Posted on: June 2, 2015 3:09 pm | Last updated: June 2, 2015 at 11:14 pm

Meri-maggi-tvc-grab
മുസാഫര്‍നഗര്‍: മാഗ്ഗിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ചെയ്യാന്‍ ബീഹാര്‍ കോടതിയുടെ ഉത്തരവ്. നെസ്‌ലേ കമ്പനി അധികൃതര്‍, അമിതാബ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റെ എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. മുസാഫര്‍പൂര്‍ ജില്ലാകോടതിയുടെതാണ് ഉത്തരവ്.

അന്വേഷണ കാലയളവില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ അതും ആകാമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രാമചന്ദ്ര പ്രസാദ് ഉത്തരവില്‍ വ്യക്തമാക്കി. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.