458 യാത്രക്കാരുമായി മുങ്ങിയ കപ്പലില്‍ നിന്ന് 18 പേരെ രക്ഷപ്പെടുത്തി

Posted on: June 2, 2015 12:01 pm | Last updated: June 2, 2015 at 11:14 pm
SHARE

chinese ship

ബെയ്ജിംഗ്: ചൈനയില്‍ 458 യാത്രക്കാരുമായി മുങ്ങിയ കപ്പലില്‍ നിന്ന് 18 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് യാങ്‌സ്‌റ്റേ നദിയില്‍ ഈസ്‌റ്റേണ്‍ സ്റ്റാര്‍ എന്ന യാത്രാ കപ്പല്‍ അപകടത്തില്‍പ്പെട്ടത്. വിനോദ സഞ്ചാരികളാണ് കപ്പലിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും.

സംഭവമറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുന്നൂറിലധികം സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി ചുമതലയപ്പെടുത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍്തതനത്തെ ബാധിക്കുന്നുണ്ട്.