നൈജീരിയയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് തീപിടിച്ച് 69 മരണം

Posted on: June 1, 2015 8:42 pm | Last updated: June 1, 2015 at 8:42 pm
SHARE

nigeria oil tanker
ലാഗോസ്: നൈജീരിയയില്‍ നിയന്ത്രണം വിട്ട ഓയില്‍ ടാങ്കര്‍ ബസ് സ്‌റ്റേഷനിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ച് 69 പേര്‍ മരിച്ചു. നൈജീരിയയിലെ ഒനിറ്റ്ഷയിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

അപടത്തെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. 12 വാഹനങ്ങള്‍ കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബസ് സ്‌റ്റേഷനില്‍ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു അപകടം.