Connect with us

National

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: വാഗ്ദാനങ്ങള്‍ താന്‍ മറക്കില്ലെന്നും ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കാന്‍ കുറച്ച് സമയമെടുക്കും. വിവിധ മന്ത്രാലയങ്ങള്‍ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.

കഴിഞ്ഞ 40 വര്‍ഷമായി പദ്ധതി നടപ്പാക്കാത്ത കോണ്‍ഗ്രസ് എന്‍ ഡി എ സര്‍ക്കാറിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. വാഗ്ദാനങ്ങള്‍ വിസ്മരിക്കാനും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനും തന്റെ സര്‍ക്കാര്‍ തയ്യാറല്ലെന്നും മോദി പറഞ്ഞു.