അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം ബിജെപി നേതൃത്വം തീരുമാനിക്കുമെന്ന്‌സുരേഷ്‌ഗോപി

Posted on: May 29, 2015 8:38 pm | Last updated: May 29, 2015 at 8:38 pm

suresh-gopi-തിരുവനന്തപുരം: അരുവിക്കര നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കുവേണ്ടി താന്‍ പ്രചാരണത്തിന് ഇറങ്ങുന്ന കാര്യം പാര്‍ട്ടി നേതൃത്വമാണു തീരുമാനിക്കേണ്ടതെന്ന് എന്‍എഫ്ഡിസി നിയുക്ത ചെയര്‍മാനും നടനുമായ സുരേഷ് ഗോപി. തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു താന്‍ ഇറങ്ങുമോ എന്ന കാര്യം പരിചയ സമ്പന്നരായ പാര്‍ട്ടി നേതാക്കളാണു തീരുമാനിക്കേണ്ടത്. എന്‍എഫ്ഡിസി ചെയര്‍മാന്‍ എന്ന നിലയില്‍ പ്രോട്ടോക്കോള്‍ നോക്കിയേ പ്രവര്‍ത്തിക്കാനാകു. അരുവിക്കരയില്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നു ജനം തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.