റോഹീംഗ്യന്‍ പ്രശ്നം: ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കാന്തപുരം

Posted on: May 29, 2015 4:16 pm | Last updated: May 29, 2015 at 11:47 pm

Kanthapuramകോഴിക്കോട്: മ്യാന്‍മാറിലെ റോഹിംഗ്യന്‍ വംശീയ പ്രശ്‌ന പരിഹാരത്തിന് ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നല്‍കിയ ഐക്യരാഷ്ട്ര സഭാ സമാധാന സേന ദിനാചരണ സന്ദേശത്തിലാണ് കാന്തപുരം ഇക്കാര്യം ആവശ്യപ്പെട്ടത്.

Un peace logoലോക സമാധാനത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുന്നതിനും ഐക്യരാഷ്ട്ര സഭായുടെ സമാധാന സേന വഹിക്കുന്ന പങ്ക് മഹത്തരമാണ്. സമാധാനത്തിനായി ഒന്നിച്ചുനില്‍ക്കാം എന്നതാണ് ഈ വര്‍ഷത്തെ ഐക്യരാഷ്ട്ര സമാധാന സേനാ ദിനാചരണത്തിന്റെ സന്ദേശം. ഇത് സമാധാന പ്രേമികള്‍ക്കും ലോകത്തിനും വലിയ പ്രതീക്ഷയും ആശ്വാസവുമാണ് നല്‍കുന്നതെന്നും കാന്തപുരം പറഞ്ഞു.

മ്യാന്‍മറിലെ വംശീയ കലാപത്തിന് നേതൃത്വം നല്‍കുന്ന ബുദ്ധ സന്യാസിമാരെയും മതവിശ്വാസികളെയും അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബുദ്ധരുടെ ആത്മീയ നേതാവ് ദലൈലാമക്ക് ശക്തമായ ഇടപെടല്‍ നടത്താനാകുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

ALSO READ  ലോക്ക്ഡൗണ്‍ കാരണം കരക്കടുക്കാനായില്ല; റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ ചുറ്റിത്തിരിഞ്ഞത് രണ്ട് മാസത്തോളം