National
ഡല്‍ഹി വിമാനത്താവളത്തില്‍ ആണവവികിരണം ചോര്‍ന്നു

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ ആണവിവികിരണം ചോര്‍ന്നു. കാര്‍ഗോ വിഭാഗത്തിലെ മരുന്നുപെട്ടികളില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. തുര്‍ക്കി വിമാനത്തില്‍ കൊണ്ടുവന്ന പെട്ടികളില്‍ സോഡിയം അയോഡൈഡ് അടങ്ങിയ മരുന്നുകളാണ് ഉണ്ടായിരുന്നത്. ഇത് കൈകാര്യം ചെയ്ത രണ്ട് പേരെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നതായിരുന്നു മരുന്നുകള്‍. മരുന്നുകള്‍ ഇറക്കുന്നതിനിടയില്‍ പെട്ടിയില്‍ നനവ് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. ഇവര്‍ക്ക് കണ്ണിന് നീറ്റല്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോഡിയം അയോഡൈഡ് ചോര്‍ന്നതായി കണ്ടെത്തിയത്.
ചോര്‍ച്ച് പരിഹരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം തത്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.