കേന്ദ്രത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ പ്രമേയം പാസാക്കി

Posted on: May 27, 2015 10:32 pm | Last updated: May 27, 2015 at 11:33 pm

ന്യൂഡല്‍ഹി: ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥാനമാറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന് അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി. ഡല്‍ഹി നിയമസഭയുടെ അടിയന്തര സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് പ്രമേയം ശബ്ദ വോട്ടോടെ പാസാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 21നാണ് കേന്ദ്ര ആഭഅയന്ത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്ര ഉത്തരവ് പാലിക്കേണ്ടതില്ലെന്നും നിര്‍ഭയമായി ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ നജീബ് ജംഗും സംസ്ഥാന സര്‍ക്കാറും ഏറ്റുമുട്ടല്‍ ആരംഭിച്ചത്.