Kasargod
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോ. യൂസഫ് ഹാജി വീണ്ടും പ്രസിഡന്റ്

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റായി സി യൂസഫ് ഹാജിയെ വീണ്ടും തിരഞ്ഞെടുത്തു. വ്യാപാരഭവനില്‍ നടന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ്് സ്ഥാനത്തേക്ക് സി യൂസഫ് ഹാജിയുടെ പേര് എം വിനോദ് നിര്‍ദേശിക്കുകയും മുഹമ്മദ് കുഞ്ഞി പിന്താങ്ങുകയും ചെയ്തു.
യൂസഫ് ഹാജി ഐകകണ്‌ഠേന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ മറ്റ് ഭാരവാഹികളെ അദ്ദേഹം നാമനിര്‍ദേശം ചെയ്തു. ജനറല്‍ സെക്രട്ടറിയായി സി എ പീറ്റര്‍, ട്രഷററായി എ സുബൈര്‍, വൈസ് പ്രസിഡന്റുമാരായി കെ വി ലക്ഷ്മണന്‍, ബാബു രാജേന്ദ്ര ഷേണായി, പ്രണവം അശോകന്‍, സെക്രട്ടറിമാരായി എം വിനോദ്, പി വി അനില്‍, ഗിരീഷ് നായ്ക് എന്നിവരാണ് മറ്റു ഭാരവാഹികള്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിര്‍വാഹക സമിതിയില്‍ തുടര്‍ന്നുവന്ന പ്രസ്റ്റീജ് അബ്ദുല്‍ ഖാദര്‍ ഹാജിയെയും എ ഹമീദ് ഹാജിയെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.