മുംബൈ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത പാരച്യൂട്ടുകള്‍ പറന്നു

Posted on: May 25, 2015 7:31 pm | Last updated: May 25, 2015 at 7:31 pm

mumbai-airport-flying-objects-650_650x400_41432536708
മുംബൈ: മുംബൈ വിമാനത്താവളത്തിന് മുകളില്‍ പാരച്യൂട്ടുകള്‍ പറക്കുന്നത് കണ്ടുവെന്ന് റിപ്പോര്‍ട്ട്. അഞ്ച് പാരച്ച്യൂട്ടുകള്‍ വിമാനത്താവളത്തിന് മുകളില്‍ പറക്കുന്നതായി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.55നായിരുന്നു ഇത്.

പാരച്ച്യൂട്ടുകള്‍ തെക്ക് നിന്ന് വടക്ക് ഭാഗത്തേക്ക് പറന്നുനീങ്ങുന്നതാണ് കണ്ടതെന്ന് പൈലറ്റ് പറയുന്നു. എന്നാല്‍ സംഭവം സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെടുത്തിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് പോലീസ് ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, എ ടി സി, ഐ എ എഫ്, സി ഐ എസ് എഫ്, മുംബൈ പോലീസ് എന്നിവര്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.