ജറുസലേം: മുന്‍ ഇസ്‌റാഈൽ പ്രധാനമന്ത്രി യഹൂദ് ഒല്‍മെര്‍ട്ടിനെ അഴിമതിക്കേസില്‍ എട്ട് മാസം തടവിന് ശിക്ഷിച്ചു. അല്‍ ഖുദ്‌സ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ ഒല്‍മെര്‍ട്ട് 150000 ഡോളര്‍ പിഴയൊടുക്കുകയും വേണം. അപ്പീല്‍ പോകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ഒല്‍മര്‍ട്ടിന്റെ അഭിഭാഷകരുടെ ആവശ്യം കോടതി പരിഗണിച്ചു. ഇതിനായി 45 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
മോറിസ് ടലാന്‍സ്‌കൈ എന്ന അമേരിക്കന്‍ ബിസിനസുകാരനില്‍ നിന്ന് മുദ്രവെച്ച കവറില്‍ പണം പറ്റിയെന്നാണ് ഒല്‍മര്‍ട്ടിനെതിരായ കേസ്. ഈ പണം ഒല്‍മര്‍ട്ട് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് കോടതി കണ്ടെത്തിയിരുന്നു. ആരോപണത്തെ തുടര്‍ന്ന് 2006ല്‍ ഒല്‍മര്‍ട്ട് പ്രധാനമന്ത്രി ്സ്ഥാനം രാജിവെച്ചിരുന്നു.