Ongoing News
ബാര്‍ കോഴ: അമ്പിളിയുടെ മൊഴി ശരിവെച്ച് നുണപരിശോധനാ ഫലം

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി കോഴ വാങ്ങുന്നതിന് ദൃക്‌സാക്ഷിയായെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി ശരിവെച്ച് നുണപരിശോധനാ ഫലം. മൊഴിയില്‍ വൈരുധ്യമില്ലെന്ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്പിളിയെ നുണപരിശോധനക്ക് വിധേയനാക്കിയത്. റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കോടതി വിജിലന്‍സിന് കൈമാറും.
---- facebook comment plugin here -----