Kerala
പാറമ്പുഴ കൂട്ടക്കൊല: പ്രതിയെ കേരളത്തിലെത്തിച്ചു

കൊച്ചി: നാടിനെ നടുക്കിയ പാറമ്പുഴ കൂട്ടക്കൊലക്കേസിലെ പ്രതി നരേന്ദറിനെ കേരളത്തില്‍ എത്തിച്ചു. ഇന്ന് ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച പ്രതിയെ കോട്ടയത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ഡല്‍ഹിയില്‍ നിന്നുള്ള വിമാനത്തില്‍ സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ കേരളത്തില്‍ കൊണ്ടുവന്നത്. രണ്ട് ദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഈ മാസം 18നാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പാറമ്പുഴയിലെ മൂലേപ്പറമ്പില്‍ എം.കെ. ലാലസന്‍, ഭാര്യ പ്രസന്നകുമാരി, മൂത്തമകന്‍ പ്രവീണ്‍ ലാല്‍ എന്നിവരെയാണ് വീടിനടുത്ത െ്രെഡക്ലീനിങ് സ്ഥാപനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
---- facebook comment plugin here -----