നേപ്പാളിലെ ജനങ്ങള്‍ക്കു ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹായ ഹസ്തം

Posted on: May 22, 2015 6:52 pm | Last updated: May 22, 2015 at 6:52 pm
IMG-20150520-WA0100
നേപ്പാളിലേക്കുള്ള ധന സഹായത്തിന്റെ ചെക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം, ട്രഷറര്‍ ബിജു സോമന്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് നേപ്പാള്‍ സ്ഥാനപതിക്ക് കൈമാറുന്നു

ഷാര്‍ജ: ഭൂകമ്പത്തിനിരയായി സര്‍വതും നഷ്ടപ്പെട്ട നേപ്പാളിലെ ജനങ്ങള്‍ക്കു ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹായ ഹസ്തം. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപക-അധ്യാപകേതര ജീവനക്കാരും നേപ്പാള്‍ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 1,55,562 ദിര്‍ഹം (42,81,899 നേപ്പാള്‍ രൂപ) കൈമാറി. ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. വൈ എ റഹീം ട്രഷറര്‍ ബി ജു സോമന്‍, പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് യു എ ഇയിലെ നേപ്പാള്‍ സ്ഥാനപതി ധാഞ്ചെഥാക്കു തുക കൈമാറിയത്. അബുദാബിയിലെ നേപ്പാള്‍ സ്ഥാനപതി കാര്യാലയത്തില്‍ സ്ഥാനപതിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൈമാറ്റം. സ്‌കൂള്‍ ബോയ്‌സ് വിഭാഗം ചീഫ് ഹൗസ് മാസ്റ്റര്‍ അനില്‍കുമാര്‍ രേഷ്മ രഞ്ജിത്ത്, ഗേള്‍സ് വിഭാഗം അസി. ചീഫ് ഹൗസ് ഓഫീസര്‍ രീഷ്മ വത്സരാജ്, ഫൗസിയ കിഫ്‌ലി, ഹെഡ് ബോയ്, വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ സമാഹരിച്ച ധന സഹായം, വസ്ത്രങ്ങള്‍, ഔഷധം എന്നിവയും മറ്റും ചടങ്ങില്‍ സ്ഥാനപതിയെ ഏല്‍പിച്ചു. ധന സഹായത്തിനും മറ്റും വിദ്യാര്‍ഥികള്‍ക്കും, സ്‌കൂള്‍ അധികൃതര്‍ക്കും ഇന്ത്യന്‍ അസോസിയേഷനും സ്ഥാനപതി നന്ദി പറഞ്ഞു.
ഭൂകമ്പം ദുരിതം വിതച്ചപ്പോള്‍ തന്നെ ജനങ്ങളെ സഹായിക്കാനായി വിദ്യാര്‍ഥികളും മറ്റും രംഗത്തിറങ്ങിയിരുന്നു. പ്രിന്‍സിപ്പല്‍ കെ ആര്‍ രാധാകൃഷ്ണന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സഹായങ്ങളൊഴികിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.