സഊദിയിൽ ശിയാ പള്ളിയിൽ ചാവേർ സ്ഫോടനം; നിരവധി മരണം

Posted on: May 22, 2015 4:14 pm | Last updated: May 23, 2015 at 9:41 am

saudi blast
റിയാദ്: സഊദി അറേബ്യയിലെ ശിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നിരവധി മരണം. അൽ ഖദീഹി ലെ ഇമാം അലി ജുമുഅ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്. ജുമുഅ നിസ്കാരം നടന്നുകൊണ്ടിരിക്കെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ചുരുങ്ങിയത് പത്ത് പേർ മരിച്ചതായാണ് സ്ഥിരീകരിക്കാത്ത വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ് ഭീകരർ രംഗത്തെത്തിയിട്ടുണ്ട്,

സ്ഫോടനം നടക്കുമ്പോൾ 150 ഓളം പേർ പള്ളിയിൽ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പള്ളിയിലുടനീളം രക്തം തളം കെട്ടിനില്‍ക്കുന്നതിൻറെയും മറ്റും ദൃശ്യങ്ങള്‍ സ്ഫോടനത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.