മനുഷ്യരിലെ ക്യാന്‍സര്‍ ബാധ കണ്ടെത്താന്‍ നായകള്‍ക്ക് കഴിവുണ്ടെന്ന് പഠനം

Posted on: May 22, 2015 12:16 am | Last updated: May 22, 2015 at 12:19 am

stream_imgലണ്ടന്‍: മനുഷ്യരിലുണ്ടാകുന്ന നിരവധി ക്യാന്‍സറുകള്‍ കണ്ടെത്താന്‍ നായകള്‍ക്ക് കഴിവുണ്ടെന്ന് ഇംഗ്ലണ്ടിലെ ഒരു കൂട്ടം ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. ക്യാന്‍സര്‍ രോഗബാധയെ മണത്തറിയാന്‍ നായകള്‍ക്ക് കഴിയുമെന്ന് പരീക്ഷണത്തിലൂടെ കണ്ടെത്തിയതായും 90 ശതമാനവും ഇത് വിജയകരമായിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു. ക്യാന്‍സറിന്റെ ആരംഭ കാലഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ നായകള്‍ക്കാകുമെന്നും ഇത് വഴി മറ്റുള്ള പരിശോധനകള്‍ വേണ്ടിവരില്ലെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.