വാഷിംഗ്ടണ്‍: ഒരു കാലത്ത് യു എസ് അടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങളെ വിറപ്പിച്ച ഉസാമ ബിന്‍ ലാദന്‍ ഭാര്യമാരില്‍ ഒരാള്‍ക്ക് അയച്ച വീഡിയോ സന്ദേശം പുറത്തായി. തന്റെ മരണ ശേഷം മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഭാര്യയോട് അഭ്യര്‍ഥിക്കുന്ന വീഡിയോയില്‍ മക്കളെ നന്നായി വളര്‍ത്തണമെന്നും ആവശ്യപ്പെടുന്നു.
നീ എന്റെ കണ്ണിലുണ്ണിയാണ് എന്ന് തുടങ്ങുന്ന കത്തില്‍ ഭാര്യയെ താന്‍ അതിരറ്റ് സ്‌നേഹിക്കുന്നുവെന്നതിന്റെ സൂചനയാണുള്ളത്. പരലോക ജീവിതത്തിലും തന്നെ തന്നെ ഭര്‍ത്താവായി തിരഞ്ഞെടുക്കണമെന്ന അഭ്യര്‍ഥനയും കത്തിലുണ്ട്. പെണ്‍കുട്ടികളെ മുജാഹിദീന് കെട്ടിച്ചുകൊടുക്കണമെന്ന നിര്‍ദേശവുമുണ്ട്.
2008ല്‍ ലാദന്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ സന്ദേശം.