എളമരം കരീമിനെതിരായ ആരോപണം കേരള ഘടകം പരിശോധിക്കും: യെച്ചൂരി

Posted on: May 19, 2015 5:21 pm | Last updated: May 20, 2015 at 4:25 pm

SITARAM_YECHURY__1726251fമുംബൈ: വ്യവസായ മന്ത്രിയായിരിക്കെ വിവാദ വ്യവസായി വി എം രാധാകൃഷ്ണനില്‍ നിന്നും എളമരം കരീം പണം പറ്റിയെന്ന ആരോപണം സി പി എം സംസ്ഥാനഘടകം പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മലബാര്‍ സിമന്റ്‌സ് മുന്‍ എം ഡി എം സുന്ദരമൂര്‍ത്തിയാണ് എളമരം കരീം പണം സ്വികരിച്ചതായി രഹസ്യമൊഴി നല്‍കിയത്. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ മന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ യച്ചൂരി തയ്യാറായില്ല.

വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച പരാതികള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് യെച്ചൂരി പറഞ്ഞു. പ്രശ്‌നങ്ങളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.