തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. തര്‍ക്കങ്ങള്‍ അപ്രസക്തമാണെന്നും യു ഡി എഫ് തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് വൈകീട്ട് യു ഡി എഫ് യോഗം ചേരുന്നതിന് മുമ്പായി പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് നേതാക്കള്‍.
മന്ത്രി കെ.സി ജോസഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായും ചര്‍ച്ച നടത്തി. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും വി.കെ ഇബ്രാഹീം കുഞ്ഞും സുധീരനുമായും കൂടിക്കാഴ്ച നടത്തി.