Connect with us

Kozhikode

ആയുര്‍വേദ ചികിത്സാ രംഗത്തെ കള്ള നാണയങ്ങളെ തിരിച്ചറിയണം: ചെന്നിത്തല

Published

|

Last Updated

മുക്കം: ആയുര്‍വേദത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന കള്ളനാണയങ്ങളെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുക്കം ഹൈലൈഫ് ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ദശവാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
ആയുര്‍വേദത്തെ പരിപോഷിപ്പിക്കല്‍ അനിവാര്യമാണ്. പാര്‍ശ്വഫലങ്ങളുണ്ടാക്കുന്ന അലോപ്പതിയുടെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് വിദേശികള്‍ ആയുര്‍വേത്തിലേക്കടുക്കുമ്പോഴും നമ്മള്‍ ആയുര്‍വേദത്തിന്റെ ഗുണങ്ങള്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി മോയിന്‍കുട്ടി എം എല്‍ എ അധ്യക്ഷത വഹിച്ചു. എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി പുറത്തിറക്കുന്ന പുതിയ ബ്രോഷറിന്റെയും സി ഡിയുടെയും പ്രകാശനവും ആയുര്‍വേദ ചികിത്സാ വിദഗ്ധന്‍ ഡോ. എസ് ഗോപകുമാറിനുള്ള മെമെന്റോ വിതരണവും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു.
എം ഡി ഡോ. അബ്ദുല്ല ഗുരുക്കള്‍ സ്ഥാപനത്തെ പരിചയപ്പെടുത്തി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ. കെ ടി അജ്മല്‍, എന്‍ കെ അബ്ദുര്‍റഹ്മാന്‍, പി കെ അബ്ദുല്‍ഖാദര്‍, അന്നമ്മ ദേവസ്യ, കെ ടി ഹുസൈന്‍ ഹാജി, ചിറക്കല്‍ ഉമ്മര്‍, ആരിഫ കോടിയില്‍, എ കെ സിദ്ദീഖ് എന്നിവരെ സി പി ഐ സംസ്ഥാന സെക്രട്ടറി സത്യന്‍മൊകേരി അനുമോദിച്ചു. എസ് പി. പി എച്ച് അശ്‌റഫ്, കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത്, കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി സെയ്ത് ഫസല്‍, ജനറല്‍ മാനേജര്‍ മുഹമ്മദ് ഫിര്‍ദോസ്, മുഹമ്മദുണ്ണി മാസ്റ്റര്‍ പ്രസംഗിച്ചു. പഠനസംഗമം ഡോ. കെ ജെ യേശുദാസ് സ്‌കൈപ്പിലൂടെ ഉദ്ഘാടനം ചെയ്തു. ഡോ. പ്രദീപ് ചള്ളിയിലും ചേര്‍ത്തല മോഹനന്‍ വൈദ്യരും പ്രസംഗിച്ചു.

Latest