ബാര്‍ കേസ്: നുണപരിശോധനക്ക് കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് കോടതി

Posted on: May 16, 2015 12:30 pm | Last updated: May 16, 2015 at 9:48 pm

barതിരുവനന്തപുരം: ബാര്‍കോഴ കേസില്‍ നുണപരിശോധനയ്ക്ക് വിധേയരാകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ബാര്‍ ഉടമകളുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് അറിയിച്ച സാഹചര്യത്തില്‍ നുണപരിശോധന നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് വ്യക്തമാക്കിയാണ് ബാറുടമകളുടെ ആവശ്യം വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ തള്ളിയത്. കേസ് 25ന് വീണ്ടും പരിഗണിക്കും.

കേസില്‍ നുണ പരിശോധനയ്ക്ക് വിധേയരാകാന്‍ ആലോചിക്കേണ്ടതുണ്ടെന്നും ഇതിന് രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നുമായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി, കൃഷ്ണദാസ് പോളക്കുളം, എം.ഡി. ധനേഷ്, ശ്രീവല്‍സന്‍ എന്നിവരോടാണു നുണ പരിശോധന സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ നുണപരിശോധന മറ്റന്നാള്‍ നടക്കും. രാവിലെ 10.30നു തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബ് ആസ്ഥാനത്തു ഹാജരാകാന്‍ അമ്പിളിക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.