ബാര്‍ കേസില്‍ പിസി ജോര്‍ജ് തെളിവുകള്‍ കൈമാറട്ടെയെന്ന് കെഎം മാണി

Posted on: May 15, 2015 8:11 pm | Last updated: May 16, 2015 at 9:55 pm

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കൈവശമുള്ള തെളിവുകള്‍ പി.സി ജോര്‍ജ് വിജിലന്‍സിന് കൈമാറട്ടെയെന്ന് ധനമന്ത്രി കെഎം മണി. തെളിവുകള്‍ കൈമാറുമെന്ന ജോര്‍ജിന്റെ വാക്കുകളെ താന്‍ സ്വാഗതം ചെയ്യുന്നതായും മാണി പറഞ്ഞു.

അതിനിടെ ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്ക് ഹാജരാകില്ലെന്ന നിലപാട് ബാര്‍ ഉടമകള്‍ ശനിയാഴ്ച വിജിലന്‍സ് കോടതിയെ അറിയിക്കുവാന്‍ തീരുമാനിച്ചു.