ഐ എസ് നേതാവ് ബ്ഗദാദിയുടെ ശബ്ദരേഖ പുറത്തുവിട്ടു

Posted on: May 15, 2015 12:42 pm | Last updated: May 15, 2015 at 12:42 pm

Al-Baghdadi

ബെയ്‌റൂത്ത്: ഭീകരസംഘടനയായ ഐ എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബഗ്ദാദിയുടെതെന്ന പേരില്‍ ഐ എസ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഐ എസ് പോരാട്ടങ്ങളില്‍ ലോകത്തുള്ള മുഴുവന്‍ മുസ്ലിംകളും പങ്കെടുക്കണമെന്ന് ശബ്ദരേഖയില്‍ ബഗ്ദാദി ആഹ്വാനം ചെയ്യുന്നു. ഇസ്ലാം പോരാട്ടത്തിന്റെ മതമാണെന്നും അവിശ്വാസികള്‍ക്കെതിരെയുള്ള യുദ്ധം എല്ല.ാ മുസ്ലിംകളുടെയും യുദ്ധമാണെന്നും ബഗ്ദാദി പറയുന്നു.

അറബി ഭാഷയിലുള്ള സന്ദേശത്തിന് അര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. യമനിലെ സഊദി ഇടപെടലിനെക്കുറിച്ചും ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.