ഇന്ത്യയും ചൈനയും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണം: പ്രധാനമന്ത്രി

Posted on: May 15, 2015 12:31 pm | Last updated: May 16, 2015 at 12:49 am

Modi at chinaബെയ്ജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയില്‍ എത്തിയ അദ്ദേഹം ചൈനീസ് പ്രധാനമന്ത്രി ലീ കു ചിയാംഗുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര സഹകരണവും വിശ്വാസവും ഉണ്ടാകണമെന്നും അതിലൂടെ മാത്രമേ വളരാന്‍ കഴിയുകയുള്ളുവെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു. വിവിധ മേഖലകളിലായി 24 കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയില്‍ 10 ബില്യണ്‍ കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് ഈ കരാറുകളിലൂടെ ധാരണയിലെത്തിയിരിക്കുന്നത്. ചെന്നൈയില്‍ ചൈന പുതിയ കോണ്‍സുലേറ്റ് ഓഫീസ് തുടങ്ങാനും ധാരണയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.