ജുഡീഷല്‍ നിയമന കമ്മീഷന്‍: കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Posted on: May 12, 2015 1:37 pm | Last updated: May 12, 2015 at 10:21 pm

supreme courtന്യൂഡല്‍ഹി: ജുഡീഷല്‍ നിയമനകമ്മീഷന്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജുഡീഷല്‍ നിയമനകമ്മീഷനെ എതിര്‍ത്തു കൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യമാണു സുപ്രീംകോടതി തള്ളിയത്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ വിരമിക്കുന്നതിനുള്ള ജഡ്ജിമാരുടെ കാലാവധി മൂന്നു മാസം നീട്ടാനും സുപ്രീംകോടതി നിര്‍ദേശം നല്‍കി.