ബീഹാറില്‍ മഞ്ജി പുതിയ പാര്‍ട്ടിയുണ്ടാക്കി

Posted on: May 9, 2015 5:43 am | Last updated: May 8, 2015 at 11:43 pm

പറ്റ്‌ന: ജനതാദള്‍ യു വില്‍ നിന്ന് പുറത്താക്കിയ ബാഹാര്‍ മുന്‍മുഖ്യമന്ത്രി ജിത്‌റാം മഞ്ജി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 243 സീറ്റുകളില്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പറ്റ്‌നയില്‍ പത്ര സമ്മേളനത്തിലാണ് അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ബീഹാര്‍ മുന്‍മന്ത്രി ശകുനി ചൗധരിയായിരിക്കും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ്. പുതിയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് മഞ്ജി പറഞ്ഞു.