മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവരെ ഇടിച്ചു തെറിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷ മരവിപ്പിച്ചതിനോടൊപ്പം കോടതി സല്‍മാന് ജാമ്യവുമനുവദിച്ചു. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയടക്കമുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവിനാണ് സല്‍മാനെ സെഷന്‍സ് കോടതി ശിക്ഷിച്ചിരുന്നത്. ജാമ്യം നല്‍കിയാല്‍ സല്‍മാന്‍ ഒളിവില്‍ പോകില്ലെന്ന് കോടതി നിരീക്ഷിച്ചു.
2002 സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പുലര്‍ച്ചെ സല്‍മാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവരെ ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തില്‍ നൂറുള്ള മുഹമ്മദ് ഷരീഫ് എന്ന വ്യക്തി മരണപ്പെട്ടിരുന്നു. നാലുപേര്‍ക്ക് പരിക്കേറ്റു.