എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ വാര്‍ഷിക കൗണ്‍സിലും ആദര്‍ശസമ്മേളനവും 15ന് നടക്കും

Posted on: May 8, 2015 4:19 am | Last updated: May 7, 2015 at 10:19 pm

മണ്ണാര്‍ക്കാട്: എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ വാര്‍ഷിക കൗണ്‍സിലും ആദര്‍ശസമ്മേളനവും 15ന് നടക്കും. വൈകീട്ട് മൂന്നിന് അലനല്ലൂര്‍ എക്‌സിക്യൂട്ടീല് യോഗവും മൂന്നരക്ക് വാര്‍ഷിക കൗണ്‍സിലും അരിയൂര്‍സുന്നിമദ്‌റസയില്‍ വെച്ച് നടക്കും.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ പങ്കെടുക്കും.
6.30ന് ആര്യമ്പാവില്‍ വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനം നടക്കും. അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍ അലി മുസ് ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പം, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, സുലൈമാന്‍ ചുണ്ടമ്പറ്റ, എ എ ഇസ്മാഈല്‍ ഫൈസി, കെ ഉണ്ണീന്‍കുട്ടി സഖാഫി, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്, അഷറഫ് സഖാഫി അരിയൂര്‍,എം എ നാസര്‍ സഖാഫി, അബൂബക്കര്‍ അവണക്കുന്ന്, എന്‍ പി മുത്തു, സൈനുദ്ദീന്‍ ഹാജി കോട്ടോപ്പാടം, നൗഷാദ് കൊടക്കാട്, ഇബ്രാഹിം സഖാഫി, റശീദ് സഖാഫി, മുഹമ്മദ് കുട്ടി സഖാഫി പാലോട്, കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍, സിദ്ദീഖ് കോട്ടോപ്പാടം പങ്കെടുക്കും. ഇത് സംബന്ധിച്ച് നടന്ന സ്വാഗതസംഘം യോഗത്തില്‍ എ എ ഇസ്മാഈല്‍ ഫൈസി അധ്യക്ഷത വഹിച്ചു.
ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കൊടക്കാട്, മുഹമ്മദ് കുട്ടി സഖാഫി, സ്വാദിഖ് സഖാഫി കോട്ടപ്പുറം, ഹംസകാവുണ്ട, കുഞ്ഞിമുഹമ്മദ് മുസ് ലിയാര്‍ പ്രസംഗിച്ചു.