കാന്‍സറിന്റെ സൂചനകള്‍ ഇനി വര്‍ഷങ്ങള്‍ക്കു മൂമ്പേ തിരിച്ചറിയാം

Posted on: May 7, 2015 8:36 pm | Last updated: May 7, 2015 at 8:36 pm

BREAST CANCERആളുകള്‍ എന്നും ഭയത്തോടെ മാത്രം കാണുന്ന രോഗമാണ് കാന്‍സര്‍. ശരീരം മുഴുവന്‍ കാര്‍ന്നു തിന്നതിന് ശേഷം മാത്രം തിരിച്ചറിയുന്ന പ്രതിവിധികളില്ലാത്ത രോഗം എന്നാണ് കാന്‍സറിനെ പൊതുവെ അറിയപ്പെട്ടിരുന്നത്. പിന്നീട് അടുത്ത കാലത്തായി കാന്‍സര്‍ ചികില്‍സിച്ചു മാറ്റാവുന്ന രോഗമാണെന്ന ഒരു മുന്നേറ്റം ഈ രംഗത്തുണ്ടായി. ഇപ്പോഴിതാ കാന്‍സറിനെ ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിയാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. രക്തപരിശോധന വഴി മനുഷ്യകോശങ്ങളില്‍ ഉളവാകുന്ന സൂക്ഷമമായ വ്യത്യാസങ്ങള്‍ തിരിച്ചറിയുന്നതിലൂടെ കാന്‍സറിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കാനാകുമെന്നു ഗവേഷകര്‍ പറയുന്നു.

ക്രോമസോമുകളിലെ ടെലോമിയറുകളില്‍ വരുന്ന മാറ്റത്തിലൂടെയാണ് കാന്‍സറിന്റെ ഒളിഞ്ഞിരിക്കുന്ന സാന്നിധ്യം തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഡി എന്‍ എ സ്ട്രിപ്പുകളുടെ അഗ്രഭാഗത്തുളള ഒരു അടപ്പു പോലെയുള്ള ഭാഗമാണിത്. ഇവയുടെ വളര്‍ച്ച നിരീക്ഷിക്കുന്നതിലൂടെ അര്‍ബുദസാധ്യതയെക്കുറിച്ച് അറിയാനാകുമെന്നു പരീക്ഷണം നടത്തിയ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.