കോയമ്പത്തൂര്‍: തിങ്കളാഴ്ച അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും താമസിച്ച സ്ഥലത്തുനിന്നു പോലീസ് 25 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. മൊബൈല്‍ ഫോണുകള്‍ കൂടാതെ ഒരു ടാബ്‌ലെറ്റും 30 ഡി വി ഡികളും ഇവിടെനിന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ റപ്പുമാര്‍ എന്ന വ്യാജേനയാണ് ഇവര്‍ കോയമ്പത്തൂരില്‍ വാടകക്കു വീടെടുത്തു താമസിച്ചത്.