National
സല്‍മാന്‍ കേസ് നാള്‍ വഴി

2002 സെപ്തംബര്‍ 28: പടിഞ്ഞാറന്‍ ബാന്ദ്രയിലെ ബേക്കറിക്ക് മുന്നില്‍ കിടന്ന് ഉറങ്ങുകയായിരുന്നവരുടെ മേല്‍ സല്‍മാന്റെ എസ്.യു.വി പാഞ്ഞുകയറി ഒരാള്‍ മരിച്ചു,? നാലു പേര്‍ക്ക് പരിക്ക്
ഒക്ടോബര്‍ 21: മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി സല്‍മാനെതിരെ കേസെടുത്തു
ഒക്ടോബര്‍ 24: സല്‍മാന്‍ അറസ്റ്റില്‍, പിന്നീട് ജാമ്യം
2003മാര്‍ച്ച്: കുറ്റം ചുമത്തിയതിനെതിരെ സല്‍മാന്‍ അപ്പീല്‍ നല്‍കി
മേയ്: അപ്പീല്‍ തള്ളിയ കോടതി, സല്‍മാനെതിരെ കുറ്റം ചുമത്താന്‍ മജിസ്‌ട്രേട്ട് കോടതിക്ക് നിര്‍ദേശം നല്‍കി
ജൂണ്‍: കോടതി വിധിക്കെതിരെ സല്‍മാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു
ഒക്ടോബര്‍: ഹൈക്കോടതി ഉത്തരവിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു
ഡിസംബര്‍: തെളിവുകള്‍ പരിശോധിച്ച ശേഷം സല്‍മാനെതിരെ ചുമത്തിയ കുറ്റം നിലനില്‍ക്കുമോയെന്ന് മജിസ്‌ട്രേട്ട് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി
2006ഒക്ടോബര്‍: അലക്ഷ്യമായി വാഹനമോടിച്ച് ജീവനഹാനി വരുത്തിയതിന് സല്‍മാനെതിരെ ബാന്ദ്ര മെട്രോപൊളിറ്റന്‍ കോടതി കുറ്റം ചുമത്തി
2007മെയ് 22: അപകടം ഉണ്ടാവുന്ന സമയത്ത് സല്‍മാന്‍ മദ്യപിച്ചിരുന്നതായി രാസപരിശോധനാ ഫലം
2011മാര്‍ച്ച്: സല്‍മാനെതിരായ കുറ്റം ഉയര്‍ത്തണമെന്ന് പ്രോസിക്യൂഷന്‍
2012ഡിസംബര്‍: ഇന്ത്യന്‍ ശിക്ഷാനിയമം 304 (II) പ്രകാരം കേസിന്റെ വിചാരണ മുംബൈ സെഷന്‍സ് കോടതിയില്‍ തുടങ്ങാന്‍ അനുമതി
2013മാര്‍ച്ച്: കീഴ്‌ക്കോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഹരജി നല്‍കി.
ജൂണ്‍ 24: സെഷന്‍സ് കോടതി ഹരജി തള്ളി.
ജൂലായ് 23: മന:പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
ഡിസംബര്‍: മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ തെളിവു നല്‍കിയ എല്ലാ സാക്ഷികളില്‍ നിന്നും വീണ്ടും മൊഴിയെടുത്ത ശേഷം കേസ് പുതിയതായി വിചാരണ തുടങ്ങാന്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു
2014 ഏപ്രില്‍ : ആദ്യസാക്ഷി സാംബ ഗൗഡ കോടതിയില്‍ മൊഴി നല്‍കി.
2015 മാര്‍ച്ച് 25: 27 സാക്ഷികളെ വിസ്തരിച്ച ശേഷം പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി
ഏപ്രില്‍ 20: പ്രതിഭാഗം സാക്ഷിയായി എത്തിയ ഡ്രൈവര്‍അശോക് സിംഗ് താനാണ് കാര്‍ ഓടിച്ചിരുന്നതെന്ന് കോടതിയില്‍ പറഞ്ഞു. തുടര്‍ന്ന് മുംബൈ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി വി ദേശ്പാണ്ഡെ കേസ് വിധി പറയാന്‍ മാറ്റി.
മെയ് ആറ് : സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി. അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.