Malappuram
വൈസനിയം വായനോത്സവം സംഘടിപ്പിക്കുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്ക് വായനോത്സവം സംഘടിപ്പിക്കുന്നു. ഓരോ വര്‍ഷവും രണ്ട് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സമഗ്രവായനക്ക് ശേഷം ടാലന്റ് സെര്‍ച്ച് ടെസ്റ്റും നടക്കും.
ഒരു വര്‍ഷത്തെ ത്രീസ്റ്റാര്‍ വായനക്കാരില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഒരു പവന്‍ ഗോള്‍ഡും രണ്ട് വര്‍ഷത്തെ ഫോര്‍ സ്റ്റാര്‍ വായനക്കാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് പവന്‍ ഗോള്‍ഡും, മൂന്ന് വര്‍ഷത്തെ ഫൈവ് സ്റ്റാര്‍ അംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാല് പവന്‍ ഗോള്‍ഡും സമ്മാനവും നല്‍കുന്നു. വായനോത്സവില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന പുസ്തകങ്ങള്‍ക്ക് പുറമെ അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങളും ലഭിക്കും.
പൊതുവിജ്ഞാനം, ചരിത്രം, സാഹിത്യം, പാരന്റിംഗ്, മതം, ആരോഗ്യം തുടങ്ങിയ 12 വിഷയങ്ങളിലായി മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ ഒരു സെറ്റ് പുസ്തകങ്ങളാണ് ഇതിനു വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
അടുത്തമാസം അഞ്ചിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുസ്തക കിറ്റുകള്‍ വിതരണം ചെയ്യും. വായനക്കായി നല്‍കപ്പെടുന്ന പുസ്തകങ്ങള്‍ നിശ്ചിത മാസങ്ങളിലും വര്‍ഷങ്ങളിലുമായി വീട്ടില്‍ നിന്ന് വായിച്ച് വൈജ്ഞാനിക പരീക്ഷക്ക് തയ്യാറെടുക്കേണ്ടതാണ് വായനോത്സവിന്റെ ക്രമീകരണം.
സഹോദരിമാരും മക്കളും ഭാര്യമാരുമടങ്ങുന്ന വീട്ടിലെ സ്ത്രീ സമൂഹത്തിലേക്ക് വായനയിലൂടെ ജ്ഞാന സമ്പന്നമാക്കുകയാണ് വൈസനിയം വായനോത്സവ് കൊണ്ട് ലക്ഷ്യമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562 451 461.