ഹജ്ജ്: രണ്ടാം ഗഡു തുക അടക്കേണ്ടത് ഈ മാസം

Posted on: May 6, 2015 6:00 am | Last updated: May 5, 2015 at 11:26 pm

HAJJകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിനു അവസരം ലഭിച്ചവര്‍ രണ്ടാം ഗഡു തുക ഈ മാസം അവസാനമോ അടുത്ത മാസം ആദ്യത്തിലോ അടക്കണം. ഇതു സംബന്ധിച്ച അറിയിപ്പ് അടുത്തയാഴ്ച ഉണ്ടാകുമെന്നറിയുന്നു. ഒന്നാം ഗഡു തുക അടക്കേണ്ട അവസാന തീയതി ഈ മാസം എട്ടിനു അവസാനിക്കും. കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് സബ്‌സിഡിയില്‍ 7,000 രൂപ കുറവു വരുത്തിയതോടെ ഹജ്ജ് യാത്രാ ചെലവ് കൂടും. കഴിഞ്ഞ വര്‍ഷം വിമാന ചാര്‍ജ് 35,000 രൂപയുണ്ടായിരുന്നത് ഈ വര്‍ഷം 45,000 രൂപയായി വര്‍ധിച്ചിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ മൊത്തം അടക്കേണ്ട തുക 2,15 ലക്ഷമാകും. കഴിഞ്ഞ വര്‍ഷം ഇത് 1.92 ലക്ഷമായിരുന്നു. അസീസിയ വിഭാഗത്തില്‍ പെട്ടവര്‍ കഴിഞ്ഞ വര്‍ഷം 1.61 ലക്ഷം രൂപയായിരുന്നു അടച്ചത്. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാമ്പിനു കണ്ടെത്തിയ സ്ഥലം നാളെ ഒമ്പത് മണിക്ക് സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കും. ഹജ്ജ് െ്രെടനര്‍ മാരുടെ മീറ്റിംഗ് ശനിയാഴ്ച 9:30 നു കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം നോമ്പിനു മുമ്പ് നടക്കും.