പരീക്ഷക്ക് കോപ്പി അടിച്ചതിന് ഐ ജി ടി ജെ ജോസ് പിടിയില്‍

Posted on: May 4, 2015 3:20 pm | Last updated: May 4, 2015 at 11:53 pm

tj jose

കൊച്ചി: എല്‍ എല്‍ എം പരീക്ഷക്ക് കോപ്പി അടിച്ചതിന് ഐ ജി ടി ജെ ജോസ് പിടിയില്‍. പരീക്ഷക്കിടെ ഗൈഡിന്റെ പേജുകളും കടലാസ് തുട്ടുകളുമാണ് അദ്ദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കി വിട്ടു. ഐ ജിയാണെന്നറിയാതെയായിരുന്നു നടപടി സ്വീകരിച്ചത്. കളമശ്ശേരി പോള്‍സ് കോളേജിലാണ് സംഭവം.

ഐ ജിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ഡിബാര്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡീബാര്‍ ചെയ്താല്‍ മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ പരീക്ഷ എഴുതാനാകില്ല.

എന്നാല്‍ ടി ജെ ജോസ് ആരോപണം നിഷേധിച്ചു. പരീക്ഷയെഴുതി എന്നത് ശരിയാണ്. എന്നാല്‍ കോപ്പിയടിച്ചിട്ടില്ല. പരീക്ഷ പൂര്‍ണമായി എഴുതിയതിന് ശേഷമാണ് ഹാള്‍ വിട്ടതെന്നും ടി ജെ ജോസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായും ഐ ജി കോപ്പിയടിച്ചത് സ്ഥിരീകരിച്ചതായും ഡി ജി പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. ജോസിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടി ജെ ജോസിനെതിരായ ആരോപണം ഉത്തരമേഖലാ എ ഡി ജി പി ശങ്കര്‍ റെഡ്ഡി അന്വേഷിക്കും.