വയനാട് മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടും: മുഖ്യമന്ത്രി

Posted on: May 4, 2015 12:51 pm | Last updated: May 4, 2015 at 11:53 pm

oommenchandiകല്‍പറ്റ: വയനാട് മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജൂണ്‍ 30ന് മുമ്പ് ഭൂമിയേറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറും. വയനാട് ജില്ലക്ക് കൂടുതല്‍ സെപഷ്യാലിറ്റി ഡോക്ടര്‍മാരെ ഉറപ്പാക്കാന്‍ കാസര്‍കോട് മാതൃകയില്‍ പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.