Connect with us

Business

റബ്ബര്‍ വിപണിയിലെ മുന്നേറ്റം ആഭ്യന്തര മാര്‍ക്കറ്റ് നേട്ടമാക്കി

Published

|

Last Updated

കൊച്ചി: നാളികേര വിളവെടുപ്പിനിടയില്‍ ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില താഴ്ന്നു. ഉത്തരേന്ത്യന്‍ ഡിമാില്‍ കുരുമുളക് വില ഉയര്‍ന്നു. രാജ്യാന്തര റബ്ബര്‍ വിപണിയിലെ മുന്നേറ്റം ആഭ്യന്തര മാര്‍ക്കറ്റ് നേട്ടമാക്കി. സ്വര്‍ണ വില താഴ്ന്നു.

സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ വെളിച്ചെണ്ണ വില താഴ്ന്നു. കൊപ്രയ്ക്ക് ഡിമാന്‍ഡ്് അല്‍പ്പം കുറവായിരുന്നെങ്കിലും ഉത്പന്നം കരുത്തു നിലനിര്‍ത്തി. മാസാരംഭമായതിനാല്‍ ലോക്കല മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ വില്‍പ്പന ഉയരാം.
കൊച്ചിയില്‍ വെളിച്ചെണ്ണ 13,800 ലാണ്. കൊപ്ര വില 9330 രൂപ. രാജ്യത്ത് നാളികേര ഉത്പാദനം 2014-15 ല്‍ 10 ശതമാനം കുറവ് കണക്കാക്കുന്നു. കേരളം, കര്‍ണാടകം, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറയും. അതേ സമയം തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാളിലും വിളവ് മെച്ചപ്പെടും. കുരുമുളക് വില വീണ്ടും മെച്ചപ്പെട്ടു. ഉത്തരേന്ത്യന്‍ ഡിമന്‍ഡ്് ഉതപന്നത്തിന് കരുത്തായി. ഗാര്‍ബിള്‍ഡ് കുരുമുളക് വില 500 രൂപ ഉയര്‍ന്ന് വാരാന്ത്യം 61,500 ലാണ്. രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് വിദേശ ഓര്‍ഡറുകള്‍ക്ക് സാധ്യത പകരുന്നു.
ജപ്പാനിലെ ടോക്കോം എക്‌സ്‌ചേഞ്ചില്‍ റബര്‍ വില ഉയര്‍ന്നത് ഇന്ത്യന്‍ മാര്‍ക്കറ്റിനും നേട്ടമായി. ചൈനീസ് മാര്‍ക്കറ്റായ ഷാംഗ്ഹായിലും സിക്കോമിലും റബര്‍ വില ഉയര്‍ന്നു. വിദേശത്ത് നിന്നുള്ള അനുകുല വാര്‍ത്തകള്‍ക് ഇന്ത്യന്‍ വ്യവസായികള്‍ സംസ്ഥാനത്ത മുഖ്യ വിപണികളില്‍ താത്പര്യം കാണിച്ചു. നാലാം ഗ്രേഡ് റബര്‍ 500 രൂപ ഉയര്‍ന്ന് 12,500 ല്‍ വിപണനം നടന്നു. അഞ്ചാം ഗ്രേഡ് 12,000 ലേയ്ക്ക് ഉയര്‍ന്നു.
സ്വര്‍ണ വില കയറി ഇറങ്ങി. പവന്റെ വില 20,120 ല്‍ നിന്ന് 20,280 ലേയ്ക്ക് കയറിയെങ്കിലും ശനിയാഴ്ച്ച പവന്‍ 20,040.

Latest