Kozhikode
ഒട്ടകപ്പക്ഷിക്ക് കൂടൊരുക്കി ദമ്പതികള്‍

രാമനാട്ടുകര : മരുഭൂമിയിലെ പക്ഷിയെ നാട്ടിലും വളര്‍ത്താമെന്ന് തെളിയിക്കുകയാണ് ഫാറൂക്ക് കോളജ് അണ്ടികാടന്‍ കുഴിയിലെ ദമ്പതികള്‍ . വീട്ടു മുറ്റത്ത് കോഴികളെ പോലെ മൂന്ന് ഒട്ടക പക്ഷികളെ വളര്‍ത്തുകയാണ് കുന്നുമ്മല്‍ വി സി ബീരാന്‍ഹാജി ആഇശകുട്ടി ദമ്പതികള്‍ . രണ്ട് വര്‍ഷം മുമ്പ് സഊദി അറേബ്യയില്‍ നിന്നും കൊണ്ടുവന്ന മുട്ടകള്‍ ഇന്‍ക്യു ബേറ്ററില്‍ വെച്ച് വിരിയിച്ചാണ് ആദ്യ പരീക്ഷണം. 45 ദിവസം ഇന്ക്യുബേറ്ററില്‍ വെച്ച മുട്ട വിരിഞ്ഞപ്പോള്‍ പെണ്‍പക്ഷിയെ ലഭിച്ചു .രണ്ട് വര്‍ഷം വളര്‍ത്തിയ ഇതിനെ വയനാട്ടിലെ ഫാമില്‍ നിന്നും വന്നവര്‍ക്ക് അരലക്ഷം രൂപക്ക് നല്‍കി. പിന്നീട് അഞ്ച് മുട്ടകള്‍ കൂടി വിരിയിച്ചു .അഞ്ചെണ്ണം വിരിഞ്ഞെങ്കിലും മൂന്നു പക്ഷികളെയാണ് ജീവനോടെ ലഭിച്ചത് . രണ്ട് ആണ്‍ പക്ഷിയും ഒരു പെണ്ണും .
കുഞ്ഞുങ്ങള്‍ വിരിയുമ്പോള്‍ ഒന്നരകിലോയോളം തൂക്കം വരും. തൂവലിന് പകരം ബലമേറിയ രോമങ്ങളാണ് ഉണ്ടാവുക .പകല്‍ വീടിന് ചുറ്റും കറങ്ങി നടക്കുന്ന പക്ഷികള്‍ക്ക് മണിക്കൂറില്‍ 70കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയും .ആറടി ഉയരമുള്ള ഇവക്ക് നൂറ് കിലോയോളം തൂക്കം വരും .അരി, ഗോതമ്പ്, കോഴിതീറ്റ ,കാബേജ് ,മുരിങ്ങയില ,പുല്ല് വര്‍ഗങ്ങളാണ് ഇവയുടെ ഭക്ഷണം . ദിവസം രണ്ട്കിലോ തീറ്റയും പത്ത് ലിറ്റര്‍ വെള്ളവും ആവശ്യമാണ് .രണ്ട് വയസ്സാവുമ്പോഴാണ് മുട്ടയിടുക .ഒന്നര കിലോ തൂക്കം വരുന്ന മുട്ടക്ക് ആയിരം രൂപയോളം വിലവരും .തവിട്ട് നിറമുള്ള തൂവലുകള്‍ നിറഞ്ഞവ പെണ്‍പക്ഷിയാണെന്നും ചിറകിന്റെ അറ്റത്തും വാലിലുമുള്ള തൂവലുകള്‍ വെളുപ്പാണെങ്കില്‍ ആണ്‍ പക്ഷിയായിരിക്കുമെന്നും ദമ്പതികള്‍ പറയുന്നു .ഒരു വയസ്സായാല്‍ മാത്രമേ ഇറച്ചി ആവശ്യത്തിന് ഇവയെ ഉപയോഗിക്കാന്‍ സാധിക്കൂ .