Connect with us

Kozhikode

വൈദ്യുതി ബോര്‍ഡ് പ്രവര്‍ത്തനത്തിന് പൊതുജന പിന്തുണ വേണം: മന്ത്രി

Published

|

Last Updated

കോഴിക്കോട്: വൈദ്യുത വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ജനങ്ങളുടെ സഹകരണവും പിന്തുണയും അനിവാര്യമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇതിനായി ജനങ്ങളെ ബോധവത്കരിക്കണം. വൈദ്യുതി കമ്പിയില്‍ വീണ കമ്പ് മുറിക്കാന്‍ മരത്തില്‍ കയറിയ കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് വീഴ്ത്തിയവര്‍ നാട്ടിലുണ്ട്. അത്തരം ചിന്താഗതിയാണ് ആദ്യം മാറ്റേണ്ടതെന്നും ആര്യാടന്‍ പറഞ്ഞു. വൈദ്യുതി സുരക്ഷാ വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുകളിലൂടെ പോകുന്ന വൈദ്യുത കമ്പികള്‍ ഭൂമിക്കടിയിലൂടെയാക്കാന്‍ പരിശ്രമിക്കുമെന്നും എന്നാല്‍ ഇത് വലിയ ചെലവുവരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
വര്‍ദ്ധിച്ചു വരുന്ന വൈദ്യുത അപകട മരണങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിനോടൊപ്പം ജനങ്ങളും കൈകോര്‍ക്കണം. വാങ്ങുന്ന ഉപകരണങ്ങള്‍ ഗുണമേന്മയുള്ളതായിരിക്കാനും, അനുഭവസമ്പന്നരായ ജോലിക്കാരെ കൊണ്ട് വയറിംഗ് ജോലികള്‍ ചെയ്യിക്കാനും ജനങ്ങള്‍ ശ്രദ്ധിക്കണം. 2013ല്‍ 112 മരണങ്ങളുണ്ടായിരുന്നത് 2014-15 ആയപ്പോഴേക്കും 147 ആയതിന് പ്രധാനകാരണം ജനങ്ങളുടെ അജ്ഞതയാണ്. പരിശോധനകള്‍ കാര്യക്ഷമമാക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വാടകക്കെടുക്കുന്ന വാഹനങ്ങളിലായാലും പരിശോധന കര്‍ശനമാക്കും. വൈദ്യുതി സുരക്ഷാ ബോധവത്കരണ ലഘു പുസ്തകം ചീഫ് എന്‍ജിനീയര്‍ ഡോ. ഒ അശോകന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. തിയേറ്ററുകളില്‍ നല്‍കാനുള്ള സുരക്ഷാ ബോധവത്കരണ ക്ലിപ്പിംഗ് മന്ത്രിയില്‍ നിന്നും സതീഷ് കുറ്റിയില്‍ ഏറ്റുവാങ്ങി. ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ രാജന്‍, ചീഫ് ഇലക്ര്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഇ ആര്‍ പ്രേമചന്ദ്രഭാസ്, ഡി സി സി പ്രസിഡന്റ് കെ സി അബു, സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുഹമ്മദലി റാവുത്തര്‍, ധരേശന്‍ ഉണ്ണിത്താന്‍ എന്‍ അശോകന്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest